മേപ്പാടി: പ്രവാസി ക്ഷേമപദ്ധതികൾക്ക് കേന്ദ്രസർക്കാരിന്റെ വിഹിതം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം കൽപറ്റ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. 2009 മുതൽ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികൾക്ക് പെൻഷൻ അനുവദിക്കുന്ന സംസ്ഥാന സർക്കാരിന്റെ ക്ഷേമപ്രവർത്തനങ്ങളെ സമ്മേളനം സ്വാഗതം ചെയ്തു. മേപ്പാടി ഇ എം എസ് മന്ദിരത്തിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്‌ഘാടനം ചെയ്തു. അബ്ദുൾ റഷീദ് അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അഡ്വ: സരുൺ മാണി സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ സെക്രട്ടറി പി ടി മൻസൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എം വി ഹംസ സ്വാഗതവും, പി കെ റഷീദ് നന്ദിയും പറഞ്ഞു. 15 അംഗ ഏരിയാകമ്മിറ്റിയേയും 20 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. ഭാരവാഹികൾ: ബഷീർ അരപ്പറ്റ (പ്രസിഡന്റ്), നിസാർ കെ, റഷീദ് പി കെ (വൈസ് പ്രസിഡന്റുമാർ), പി ടി മൻസൂർ (സെക്രട്ടറി), പ്രവീൺ മുട്ടിൽ, അഷ്‌റഫ് അച്ചിപ്ര (ജോയിന്റ് സെക്രട്ടറിമാർ), എം വി ഹംസ (ട്രഷറർ)