ന്യൂഡൽഹി : ഇന്ത്യ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് ലോകത്തെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ന്യൂഡൽഹിയിലെ യശോഭൂമിയിൽ സെമികോൺ ഇന്ത്യ – 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായി ചേർന്ന് സെമികണ്ടക്ടർ മേഖലയിൽ മികച്ച ഭാവി കെട്ടിപ്പടുക്കാൻ ലോകം സന്നദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തിന്‍റെ പുരോഗതി ത്വരിതപ്പെടുത്താൻ ചിപ്പുകള്‍ക്ക് ശക്തിയുണ്ടെന്നും ശ്രീ നരേന്ദ്ര മോദി വ്യക്തമാക്കി. ഇന്ത്യയുടെ സെമികണ്ടക്ടർ ആവാസ വ്യവസ്ഥയെ ഉത്തേജിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൂന്ന് ദിവസത്തെ സെമികോൺ ഇന്ത്യ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്
ഇന്ത്യ നിർമിച്ച ഏറ്റവും ചെറിയ ചിപ്പ് ലോകത്തെ ഏറ്റവും വലിയ മാറ്റത്തിന് കാരണമാകുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
