നടവയൽ:പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ അധ്യാപകർക്കായി നടത്തിയ വിദ്യാരംഗം കലാസാഹിത്യ മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. കവിത വിഭാഗത്തിൽ ശ്രീമതി സ്റ്റെല്ല മാത്യു ഒന്നാം സ്ഥാനം നേടി. വയനാട് നടവയൽ സെന്റ് തോമസ് ഹൈസ്കൂളിൽ അധ്യാപികയാണ് ശ്രീമതി സ്റ്റെല്ല മാത്യു.
രണ്ട് കവിത സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങൾ ഇതിനോടകം പുസ്തകങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ടാഗോർ സെന്റിനറി ഹാളിൽ സെപ്റ്റംബർ 10ന് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നതാണ്.