ഓണാഘോഷകാലത്ത് സംസ്ഥാനത്ത് വാഹനാപകടകങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് സംസ്ഥാന പൊലീസ്. അമിതവേഗം, അശ്രദ്ധമായ ഓവര്‍ടെയ്ക്കിങ് എന്നിവ ഒഴിവാക്കണമെന്നും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വാഹനം ഓടിക്കരുതെന്നും നിര്‍ദേശമുണ്ട്. ഹെല്‍മറ്റ്, സീറ്റ് ബെല്‍റ്റ് എന്നിവ ധരിക്കണം. ലെയിന്‍ ട്രാഫിക് നിയമം പാലിക്കണമെന്നും, നിഷ്കര്‍ഷിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണമെന്നും പൊലീസ് നിര്‍ദേശിച്ചു.
ഓണക്കാലത്തെ വാഹനാപകടങ്ങള്‍ തടയാന്‍ ഗതാഗത നിയമങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് പൊലീസ്.
