വയനാട് ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.ഇന്ന് രാവിലെ കണ്ടൈനർ ലോറി ആറാം വളവിൽ തകരാറിലായി കുടുങ്ങിയതിനെ തുടർന്നായിരുന്നു രൂക്ഷമായ ഗതാഗതക്കുരുക്ക് . കണ്ടെയ്നർ ലോറി ക്രെയിൻ ഉപയോഗിച്ച് സ്ഥലത്തുനിന്ന് മാറ്റി എന്നാൽ തുടർന്നും ചുരത്തിൽ വാഹനങ്ങളുടെ നീണ്ട നിരയാണ്.ഏകദേശം അഞ്ച് മണിക്കൂറിലധികമായി കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടന്ന് പോവാനുണ്ട്. മാന്യ ഡ്രൈവർമാർ ട്രാഫിക് നിയമങ്ങൾ പാലിച്ചു മാത്രം വാഹനം ഓടിക്കുക.
ചുരത്തിലും പരിസര പ്രദേശങ്ങളിലും ചെറിയ തോതിൽ മഴ അനുഭവപ്പെടുന്നുണ്ട്. മുകളിൽ നിന്നും കല്ലുകളും മറ്റും വീഴാൻ സാധ്യതയുള്ളത് കൊണ്ട് അനാവശ്യ പാർക്കിങ്ങുകൾ പരമാവധി ഒഴിവാക്കുക.ചുരം വ്യൂ പോയിന്റിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയ വിലക്ക് തുടരുന്നുണ്ട്… ഇവിടെ വാഹനം പാർക്കിങ് നിരോധിച്ചിട്ടുണ്ട്.