പനമരം : ആസ്പിരേഷനൽ ബ്ലോക്ക് പദ്ധതിയുടെ ഭാഗമായി പനമരം ബ്ലോക്ക് പഞ്ചായത്ത് ‘കരുതാം കൗമാരം’ പദ്ധതിയുടെ ആദ്യ ഘട്ടം നടപ്പാക്കി. ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്കൂളുകളിലും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകളും സംഘടിപ്പിച്ചു.
2025-26 വാർഷിക പദ്ധതിൽ ഉൾപ്പെടുത്തി നടവയൽ സെന്റ് തോമസ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണൻ നിർവഹിച്ചു. അഞ്ച് ലക്ഷം രൂപയാണ്
പദ്ധതിക്കായി ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയത്. പനമരം, പൂതാടി, പുൽപള്ളി, മുള്ളൻകൊല്ലി, കണിയാമ്പറ്റ എന്നീ അഞ്ച് ഗ്രാമപഞ്ചായത്തുകളിലായി കൗമാരക്കാരായ വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ അവബോധം, കരിയർ ഗൈഡൻസ് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ലാസുകളും പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ കാട്ടി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. പി ഡി സജി, എംജിഎൻആർഇജിഎ ജോയിന്റ് ഡയറക്ടർ ആൻഡ് ജോയിന്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ പി സി മജീദ്, പുൽപള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി എസ് ദിലീപ് കുമാർ, പൂതാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രകാശ്, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമറ്റം, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ബെന്നി, ബ്ലോക്ക് മെമ്പർമാരായ അന്നക്കുട്ടി ജോസ്, ലൗലി ഷാജു, രജനി ചന്ദ്രൻ, സജേഷ് സെബാസ്റ്റ്യൻ പനമരം സിഡിപിഒ പി അനിത, അഡിഷണൽ സിഡിപിഒ ലീഷ്മ, ആസ്പിരേഷണൽ ബ്ലോക്ക് ഫെല്ലോ സാൻഡ്രിമ, ഐസിഡിഎസ് സ്റ്റാഫ് അംഗങ്ങൾ, പിടിഎ പ്രസിഡണ്ട് വിൻസന്റ് തോമസ് പ്രിൻസിപ്പൽ ജെയിംസ് പോൾ, ഹെഡ്മാസ്റ്റർ ഇ കെ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.