ന്യൂഡൽഹി: ചരക്കുസേവന നികുതിയിൽ ഇന്നലെ പ്രഖ്യാപിച്ച പരിഷ്‌കാരങ്ങൾ ഈ മാസം 22-ന് പ്രാബല്യത്തിൽ വരും. സാധാരണക്കാർ, തൊഴിൽ കേന്ദ്രീകൃത വ്യവസായങ്ങൾ, കർഷകർ, ആരോഗ്യരംഗം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സുപ്രധാന ചരക്ക് സേവന നികുതി പരിഷ്കാരങ്ങൾക്കാണ് ഇന്നലെ ചേർന്ന 56-ാമത് ജി.എസ്.ടി കൗൺസിൽ യോഗം അംഗീകാരം നൽകിയത്. സാധാരണക്കാർക്ക് ഗുണം ചെയ്യുന്ന തരത്തിലാണ് പരിഷ്‌കാരങ്ങൾ ആവിഷ്കരിച്ചതെന്ന്, തീരുമാനങ്ങൾ പ്രഖ്യാപിക്കവേ ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. നിലവിലെ നാല് നികുതി സ്ലാബുകൾക്ക് പകരം 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളുള്ള ഘടന നിലവിൽ വരും. കാർഷിക ഉപകരണങ്ങളുടെ ജി.എസ്.ടി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചു.