അധ്യാപക ദിനത്തോടനുബന്ധിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു രാജ്യത്തെ അധ്യാപകർക്ക് ആശംസകൾ നേർന്നു. വികസിത രാഷ്ട്രം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി മുന്നോട്ടുപോകുമ്പോൾ വിജ്ഞാനവും വൈദഗ്ധ്യവും ഉത്തരവാദിത്വവും ഉള്ള പൗരന്മാരെ സൃഷ്ടിക്കുന്നതിൽ അധ്യാപകരുടെ പങ്ക് വളരെ പ്രധാനമാണെന്ന് രാഷ്ട്രപതി സന്ദേശത്തിൽ കുറിച്ചു.