സന്തോഷത്തിന്റെയും സമ്പൽസമൃദ്ധിയുടെയും ഐശ്വര്യത്തെയും തിരുവോണം വന്നെത്തിയിരിക്കുകയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുകയാണ്. പൂക്കളുവും സദ്യയുമൊക്കെ ഒരുക്കി ഏവരും മാവേലി തമ്പുരാനെ വരവേൽക്കുകയാണ്. കള്ളവും ചതിയുമൊന്നുമില്ലാത്ത ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. ഓണം അതിഗംഭീരമാക്കാൻ ഏവരും തയാറായി കഴിഞ്ഞു.
അത്തം മുതൽ തുടങ്ങിയ ആഘോഷങ്ങളാണ്. കാത്തിരിപ്പിനൊടുവിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദിവസം വന്നെത്തിയിരിക്കുകയാണ്. വീട്ടുമുറ്റത്ത് പൂക്കളമൊരുക്കിയും ഓണസദ്യയുണ്ടും തിരുവോണം ഗംഭീരമാക്കാൻ തയാറായി കഴിഞ്ഞു ഓരോ മലയാളിയും.
മാവേലി തമ്പുരാന്റെ വരവ് കാത്ത് മുക്കുറ്റിയും കാശിത്തുമ്പയും കണ്ണാന്തളിയുമൊക്കെ കണ്ണിനഴകായി മുറ്റത്ത് വിരിയുന്ന പൊന്നോണം.കാലം മുന്നോട്ട് പോയതിന് അനുസരിച്ച് ഓണാഘോഷത്തിന്റെ കെട്ടിലും മട്ടിലും മാറ്റം വന്നിട്ടുണ്ട്. എങ്കിലും മാറ്റൊട്ടും കുറയാത മലയാളികള്‍ എന്നും ഓണമാഘോഷിക്കുന്നു. പൂക്കളമൊരുക്കിക്കഴിഞ്ഞാല്‍ പിന്നെ ഓണസദ്യയാണ്.തിരുവോണദിനത്തിലെ പ്രധാനകാര്യം ഓണസദ്യ തന്നെയാണ്. കുടുംബത്തിലെ എല്ലാവരും ഒന്നിച്ച് ഓണസദ്യ കഴിക്കും.
കേരളത്തില്‍ അന്യംനിന്നു കൊണ്ടിരിക്കുന്ന സാംസ്‌കാരിക വിനോദങ്ങളില്‍ ഒന്നുകൂടിയാണ് ഓണക്കളികള്‍. തിരുവാതിരയും ഓണത്തല്ലും പുലിക്കളിയുമെല്ലാം ഓണാഘോഷത്തിന്റെ ഭാഗങ്ങളാണ്. കാലമെത്രമാറിയാലും ഓർമ്മകളുമായി എല്ലാ വർഷവും ഓണമെത്തും.
എല്ലാവർക്കും വയനാട് വാർത്തpageൻ്റെ ഓണാശംസകൾ…