ആകാശവിസ്‌മയമായ പൂർണ ചന്ദ്രഗ്രഹണം ഞായാറാഴ്‌ച രാജ്യത്ത് നേരിട്ടുകാണാനാകും. സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയിൽ എല്ലായിടത്തും ഇന്ന് ദൃശ്യമാകും. ഞായർ രാത്രി ഏകദേശം 9.57ന് ആരംഭിക്കുന്ന ഭാഗിക ചന്ദ്രഗ്രഹണം 11ന് പൂർണഗ്രഹണമാകും. 1.25ന് ഗ്രഹണം പൂർണമായി അവസാനിക്കും.
ഈ സമയത്ത് ചന്ദ്രൻ ചുവപ്പോ ഓറഞ്ചോ നിറത്തിലാകും ദൃശ്യമാവുക. സൂര്യനിൽനിന്നുള്ള പ്രകാശം ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുമ്പോൾ ഭൂമിയിലെ തരംഗദൈർഘ്യം കുറഞ്ഞ നിറങ്ങൾ മായുകയും തരംഗദൈർഘ്യം കൂടുതലുള്ള ഓറഞ്ച്, ചുവപ്പ് നിറങ്ങൾ ചന്ദ്രനിൽ പതിക്കുകയും ചെയ്യുന്നതാണ് കാരണം. 2028 ഡിസംബർ 31നാണ് ഇനി ഇന്ത്യയിൽ പൂർണചന്ദ്രഗ്രഹണം കാണാനാകുക.