കൽപ്പറ്റ: വയനാട്ടിലെ തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2024ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിനെയും നവംബർ 13-ന് നടന്ന ഉപതെരഞ്ഞെടുപ്പിനും അപേക്ഷിച്ച് ഇത്തവണ ജില്ലയിൽ വോട്ടർമാരുടെ എണ്ണം കുറഞ്ഞതാണ് ശ്രദ്ധേയമായ മാറ്റം.
മാനന്തവാടി, ബത്തേരി, കൽപ്പറ്റ നിയോജകമണ്ഡലങ്ങളിൽ ആകെ 6,39,444 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്. ഇതിൽ 3,09,218 പുരുഷന്മാരും 3,30,211 സ്ത്രീകളും അഞ്ചു ട്രാൻസ്ജെൻഡർമാരും കൂടുതലാണ്. ജില്ലയിൽ 10 പ്രവാസി വോട്ടർമാരുമുണ്ട്.2024ലെ ഉപതെരഞ്ഞെടുപ്പിൽ ജില്ലയിൽ 6,41,179 പേർ 2014ലെ പൊതുതെരഞ്ഞെടുപ്പിൽ 6,35,930 പേർ വോട്ടവകാശം നേടിയിരുന്നു.
സാധാരണയായി വോട്ടർമാരുടെ എണ്ണം ഉയരുമെന്ന പ്രതീക്ഷയിലാണ് രാഷ്ട്രീയ പാർട്ടികൾ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ 1,735 പേർ കുറവായതാണ് പ്രത്യേകം ശ്രദ്ധിക്കപ്പെടുന്നത്. മരിച്ചവരുടെ പേരുകളും ഇരട്ടിപ്പുകളും ഒഴിവാക്കിയതാണ് ഇതിന് പിന്നിലെ പ്രധാന കാരണം രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തൽ.വയനാട്ടിലെ 23 പഞ്ചായത്തുകളും മൂന്ന് നഗരസഭകളും ഉൾപ്പെടുന്ന അന്തിമ പട്ടികയിൽ ഏറ്റവും കൂടുതൽ വോട്ടർമാർ നെൻമേനി പഞ്ചായത്തിലുണ്ട് — 37,885 പേർ. ഇതിൽ 18,136 പുരുഷന്മാരും 19,476 സ്ത്രീകളും മൂന്ന് ട്രാൻസ്ജെൻഡർമാരുമാണ്. തരിയോട് പഞ്ചായത്തിലാണ് ഏറ്റവും കുറവ്, 9,231 പേർ മാത്രം.മറ്റ് പഞ്ചായത്തുകളിലെ വോട്ടർ എണ്ണം ചുരുക്കത്തിൽ: വെള്ളമുണ്ട 30,860, തിരുനെല്ലി 20,838, തൊണ്ടർനാട് 17,783, എടവക 26,595, തവിഞ്ഞാൽ 31,154, നൂൽപ്പുഴ 20,484, അന്പലവയൽ 28,817, മീനങ്ങാടി 27,155, വെങ്ങപ്പള്ളി 9,427, വൈത്തിരി 13,332, പൊഴുതന 14,326, മേപ്പാടി 29,114, മൂപ്പൈനാട് 18,722, കോട്ടത്തറ2,813, കോട്ടത്തറ2,813 പടിഞ്ഞാറത്തറ 21,469, പനമരം 34,762, കണിയാമ്പറ്റ 26,734, പൂതാടി 32,475, പുൽപ്പള്ളി 26,747, മുള്ളൻകൊല്ലി 21,885. മുനിസിപ്പാലിറ്റികളിൽ മാനന്തവാടി 37,481 വോട്ടർമാരുമായി മുന്നിലാണ്. ബത്തേരിയിൽ 34,937 പേർ കൽപ്പറ്റയിൽ 25,164 പേർ അന്തിമ പട്ടികയിൽ.