പനമരം : അഞ്ചുകുന്ന് ഡോക്ടർ പടിയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രികൻ മരിച്ചു. ഭാര്യക്ക് ഗുരുതര പരിക്ക്. മേപ്പാടി റിപ്പൺ സ്വദേശി അരിക്കോടൻ നൂറുദ്ധീൻ (44) ആണ് മരിച്ചത്. ഭാര്യ ഫസീലയെ ഗുരുതരാവസ്ഥയിൽ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് 4 മണിക്ക് ആണ് അപകടം. ബോലോറൊ ജീപ്പും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം. മൃതദേഹം വയനാട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരി ക്കുകയാണ്.