കാഠ്മണ്ഡുവിലെ ബനേശ്വറിൽ സമൂഹ മാധ്യമ വിലക്കിനെതിരെ യുവജന പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്ക് നേരെയുള്ള പോലീസ് വെടിവയ്പ്പിൽ 19 ഓളം പേർ കൊല്ലപ്പെട്ടു. 340 ലധികം പേർക്ക് പരിക്കേറ്റു. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, എക്സ്, യൂട്യൂബ് തുടങ്ങിയവയ്ക്ക് വ്യാഴാഴ്ച മുതൽ ആണ് നിരോധനം ഏര്‍പ്പെടുത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിനും ഡിജിറ്റൽ ആവിഷ്കാരത്തിനും നിരോധനം ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാക്കൾ പാർലമെന്റിലേക്ക് മാർച്ച് നടത്തിയത്. പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി മന്ത്രിസഭാ സമിതിയുടെയും ദേശീയ സുരക്ഷാ സമിതിയുടെയും അടിയന്തിര യോഗം വിളിച്ചിട്ടുണ്ട്.
നേപ്പാളില്‍ സമൂഹ മാധ്യമ വിലക്കിനെതിരെയുള്ള യുവജന പ്രക്ഷോഭത്തില്‍ 19 മരണം
