വെള്ളമുണ്ട: വെള്ളമുണ്ട പുളിഞ്ഞാൽ റോഡിൽ നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞു.അപകടത്തിൽ 11 തൊഴിലാളികൾക്ക് പരിക്കേറ്റു. മക്കിയാട് ഭാഗത്തെ തേയില തോട്ടത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ആരുടേയും പരിക്ക് സാരമുള്ളതല്ലെന്നാണ് പ്രാഥമിക വിവരം.കാഞ്ഞായി മമ്മൂട്ടിയുടെ വീട്ടു മുറ്റത്തേക്കാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
നിയന്ത്രണം വിട്ട ജീപ്പ് വീട്ടു മുറ്റത്തേക്ക് മറിഞ്ഞു; 11 തോട്ടം തൊഴിലാളികൾക്ക് പരിക്ക്
