ബത്തേരി : കുസൃതിച്ചിരിയും കുട്ടിക്കുറുമ്പുമായി കുഞ്ഞ് അമ്പാടിക്കണ്ണന്മാരും ഗോപികമാരും ഇന്ന് നഗരവീഥികൾ കീഴടക്കും. നാടെങ്ങും ഉണ്ണിക്കണ്ണനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. വർണ്ണ ശബളമായ ഘോഷയാത്രകളാണ് ജില്ലയിൽ അരങ്ങേറുക. അഞ്ച് മണിയോടെ ആരംഭിക്കും.ജില്ലയിൽ ആകെ ശോഭായാത്രയിൽ ഒരു ലക്ഷത്തോളം ഭക്തന്മാർ പങ്കെടുക്കും. നഗരത്തിൽ ഉച്ചക്ക് ശേഷം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
ശ്രീകൃഷ്ണ ജയന്തി; നഗര വീഥികൾ ഇന്ന് അമ്പാടിയാകും
