മേപ്പാടി: മഴ കഴിഞ്ഞ നിയന്ത്രണങ്ങളോടെ പ്രദേശവാസികൾക്ക് ബെയ്‌ലി പാലം തുറന്നു നൽകുമെന്ന് ജില്ലാ കളക്ടർ ഡി.ആർ. മേഖശ്രീ. ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പ്രശ്നങ്ങൾ സംബന്ധിച്ച് പ്രിയങ്ക ഗാന്ധി എം.പി. കളക്ടറുമായി കളക്ടറേറ്റിൽ നടന്ന ചർച്ചയിലാണ് കളക്ടർ ഇക്കാര്യം ഉറപ്പ് നൽകിയത്. ഗുരുതരമായ പരിക്ക് പറ്റിയവരുടെ ചികിത്സ ചിലവ് സംബന്ധിച്ച പരാതികളും പ്രിയങ്ക ഗാന്ധി എം.പി. ചർച്ചയിൽ ഉന്നയിച്ചു. അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ., എ.ഡി.എം.ഒ. ഡോ.ദിനീഷ് പി., എൻ. എച്ച്. എം. പ്രോഗ്രാം കോർഡിനേറ്റർ ഡോ. സമീഹ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
മഴ കഴിഞ്ഞാൽ നിയന്ത്രണങ്ങളോടെ ബെയ്‌ലി പാലം തുറക്കും
