ലക്കിടി-:കൽപ്പറ്റ എക്സൈസ് സർക്കിൾ പാർട്ടിയും, റെയിഞ്ച് പാർട്ടിയും വയനാട് എക്സൈസ് ഇന്റലിജൻസ് വിഭാഗവും ലക്കിടി ഭാഗത്തു വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിൽ എം. ഡി.എം.എ യുമായി യുവാവും, യുവതിയും അറസ്റ്റിലായി കോഴിക്കോട് നിന്നും കൽപ്പറ്റ ഭാഗത്തേക്ക് കാറിൽ വരികയായിരുന്ന ഇവരിൽ നിന്നും 4.41 ഗ്രാം എം. ഡി.എം.എ പിടികൂടി.
കോഴിക്കോട് അരീക്കോട് ഭാഗത്ത് താമസിക്കും ഷഹൽ വീട്ടിൽ ഷാരൂഖ് ഷഹിൽ (വയസ്സ്: 28/25) എന്നയാളെയും തൃശ്ശൂർ ജില്ലയിൽ ചാലക്കുടി കുരുവിളശ്ശേരി കാട്ടിപ്പറമ്പിൽ വീട്ടിൽ മകൾ ഷബീന ഷംസുദ്ധീനും ആണ് പിടിയിൽ ആയത്. എം.ഡി എം എ കടത്തിക്കൊണ്ടു വരാനുപയോഗിച്ച കാറും കസ്റ്റഡിയിൽ എടുത്തു . കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷറഫുദ്ദീൻ റ്റി-യുടെ നേതൃത്വത്തിലുള്ള പരിശോധന സംഘത്തിൽ കൽപ്പറ്റ എക്സൈസ് ഇൻസ്പെക്ടർ ജിഷ്ണു.ജി പ്രിവന്റീവ് ഓഫീസർമാരായ കൃഷ്ണൻകുട്ടി. പി, ലത്തീഫ് കെ എം, അനീഷ്. എ. എസ്, വിനോദ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് മുസ്തഫ. റ്റി,സാദിഖ് അബ്ദുള്ള, വൈശാഖ് വി.കെ,പ്രജീഷ്. എം. വി, അനീഷ് ഇ.ബി, സാദിഖ് അബ്ദുള്ള വനിതാ സിവിൽ എക്സൈസ് ഓഫീസർ സൂര്യ കെ.വി എന്നിവരും പരിശോധന സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.