താളൂർ: ഊട്ടിയിൽ നടന്ന തമിഴ്‌നാട് ചീഫ് മിനിസ്റ്റർ ട്രോഫി ഫുട്ബോൾ ടൂർണ്ണമെൻ്റിൽ നീലഗിരി കോളേജ് ടീം വിജയിച്ചു. ഗവ. ആർട്ട്സ് കോളേജ് ഊട്ടി, ഗവ.കോളേജ് ഗുഡല്ലൂർ, ജെ.എസ്.എസ് കോളേജ്, ഗവ.മെഡിക്കൽ കോളേജ്,കെ.ടി.എൻ എഞ്ചീനയറിങ്ങ് കോളജ്, തുടങ്ങിയ ടീമുകളാണ് പങ്കെടുത്തത്. വിജയികൾക്ക് 54000 രൂപയും ട്രോഫിയും ലഭിച്ചു. 10 താരങ്ങൾ സംസ്ഥാന തലത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു. കെൽട്രോൺ താരം സന്തോഷ് കുമാർ ആണ് പരിശീലകൻ. കോളേജ് എം.ഡി.ഡോ. റാഷിദ് ഗസാലി, കായിക വിഭാഗം മേധാവി ഡോ. സരിൽ വർഗീസ്, ഡോ. രാധിക എന്നിവരാണ് നേതൃതം നൽകുന്നത്.
നീലഗിരി കോളേജ് ടീം ചാമ്പ്യൻമാർ
