യുപിഐ ഇടപാടുകളിൽ വൻമാറ്റം; ഇനി സ്മാര്‍ട്ട്‌ഫോണ്‍ വഴി കൂടുതൽ തുക അയക്കാം

ന്യൂഡൽഹി : രാജ്യത്തെ ജനപ്രിയ ഡിജിറ്റല്‍ പണമിടപാട് സൗകര്യമായ യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റര്‍ഫേസില്‍ (യുപിഐ) തിങ്കളാഴ്ച മുതല്‍ വന്‍ മാറ്റങ്ങള്‍ നിലവിൽ വന്നു. ഗൂഗിള്‍ പേ, പേടിം, ഫോണ്‍പേ എന്നിവ ഉപയോഗിക്കുന്നവര്‍ക്കാണ് ഇത് ഉപകാരപ്പെടുക. നിരവധി പണമിടപാടുകളുടെ പരിധികള്‍ നാഷണല്‍ പേയ്‌മെന്‌റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഉയര്‍ത്തിയിട്ടുണ്ട്. ഇന്‍ഷുറന്‍സ്, നിക്ഷേപം, യാത്ര, ക്രെഡിറ്റ്കാര്‍ഡ് ബില്ലുകള്‍ തുടങ്ങിയവയുടെയെല്ലാം പരിധി ഉയര്‍ത്തിയിട്ടുണ്ട്. പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാനും യുപിഐയുടെ ഉപയോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഈ നടപടി. അതേസമയം, വ്യക്തികള്‍ തമ്മിലുള്ള പണമിടപാടിന്റെ പരിധിയില്‍ മാറ്റമില്ല.

 

മാറ്റങ്ങള്‍ എന്തൊക്കെ?

 

ഇന്‍ഷൂറന്‍സ്, ഓഹരി നിക്ഷേപങ്ങള്‍: മൂലധന വിപണി നിക്ഷേപങ്ങള്‍ക്കും ഇന്‍ഷൂറന്‍സ് പ്രീമിയം ഇടപാടുകള്‍ക്കമുള്ള പരിധി രണ്ട് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി വര്‍ധിപ്പിച്ചു. ഒരു ദിവസം പരമാവധി 10 ലക്ഷം രൂപ അയയ്ക്കാന്‍ കഴിയും.സര്‍ക്കാര്‍ ഇ-മാര്‍ക്കറ്റ്‌പ്ലെയ്‌സ് പോര്‍ട്ടല്‍ പേയ്‌മെന്റ് പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയാക്കി ഉയര്‍ത്തി.യാത്രാ ബുക്കിംഗിനുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷം രൂപ വരെയാക്കി. ഒരുദിവസം പരമാവധി പത്ത് ലക്ഷം രൂപ വരെ അയയ്ക്കാം.ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കാന്‍ ഒറ്റ ഇടപാടില്‍ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. ഒരു ദിവസത്തെ പരിധി ആറ് ലക്ഷം രൂപ വരെയാണ്.വായ്പ, ഇഎംഐ എന്നിവയ്ക്ക് ഒറ്റത്തവണ അഞ്ച് ലക്ഷം രൂപ വരെ അയക്കാന്‍ കഴിയും. പ്രതിദിന പരിധി പത്ത് ലക്ഷം രൂപ വരെയാണ്.സ്വര്‍ണം വാങ്ങാന്‍ ആറ് ലക്ഷം രൂപ വരെസ്വര്‍ണം ഉള്‍പ്പെടെയുള്ള ആഭരണങ്ങള്‍ വാങ്ങാന്‍ യുപിഐ വഴി പ്രതിദിനം ആറ് ലക്ഷം രൂപ വരെ അയക്കാം. നിലവില്‍ ഇത് അഞ്ച് ലക്ഷം രൂപയായിരുന്നു. ഒറ്റ പേയ്‌മെന്റ് പരിധി രണ്ട് ലക്ഷം രൂപയാക്കി. മുമ്പ് ഇത് ഒരു ലക്ഷം രൂപയായിരുന്നു.ടേം ഡിപ്പോസിറ്റുകള്‍ ഡിജിറ്റലായി ചേരാനുള്ള പരിധി ഒരു ഇടപാടില്‍ രണ്ട് ലക്ഷം രൂപയായിരുന്നത് അഞ്ച് ലക്ഷം രൂപയാക്കി.ഫോറിന്‍ എക്‌സ്‌ചേഞ്ച് പേയ്‌മെന്റുകളുടെ പരിധി അഞ്ച് ലക്ഷം രൂപയാക്കി നിശ്ചയിച്ചു.കടകളിലെ ഇടപാടുകള്‍ക്ക് പരിധിയില്ലകടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഒരു ദിവസം അയക്കാവുന്ന തുകയ്ക്ക് പരിധിയില്ല. എന്നാല്‍ ഒറ്റ ഇടപാടില്‍ പരമാവധി അഞ്ച് ലക്ഷം രൂപ മാത്രമെ അയക്കാന്‍ കഴിയൂ.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *