കൽപറ്റ: കോണ്‍ഗ്രസ് പാർലമെൻ്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി നാളെ വയനാട് സന്ദര്‍ശിക്കും. രാഹുല്‍ ഗാന്ധിക്കൊപ്പം ആയിരിക്കും സോണിയാഗാന്ധി വയനാട്ടിലേക്ക് വരുന്നത് എന്നാണ് സൂചന. ഒരു ദിവസത്തെ സന്ദര്‍ശനം മാത്രമാണെന്നാണ് വിവരം. മകളും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധി വയനാട്ടില്‍ തുടരുന്നതിനിടെയാണ് ഇരുവരും ജില്ലയിലേക്ക് എത്തുന്നത്. സോണിയ ഗാന്ധിയുടേത് സ്വകാര്യ സന്ദര്‍ശനത്തിന്റെ ഭാഗമാണ്.
സോണിയ ഗാന്ധി നാളെ വയനാട്ടിൽ
