ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു 

ഭാവി കേരളത്തിന് വികസന പാതയൊരുക്കാൻ വിഷൻ-2031 ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു .കേരളപ്പിറവിയുടെ 75 വര്‍ഷം പൂര്‍ത്തിയാവുന്ന 2031ഓടെ ലോകം ഉറ്റുനോക്കുന്ന ഇടമാക്കി സംസ്ഥാനത്തെ മാറ്റാൻ ലക്ഷ്യമിട്ട് ‘വിഷൻ 2031’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി സെമിനാറുകൾ സംഘടിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍.

 

വിവിധ ജില്ലകളിലായിട്ടായിരിക്കും വകുപ്പുകളുടെ സെമിനാറുകൾ നടക്കുക. വ്യാഴാഴ്ച തിരുവനന്തപുരത്തു വിഷൻ 2031 ലോഗോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. മന്ത്രിമാരുടെയും ചീഫ് സെക്രട്ടറിയുടെയും സാന്നിദ്ധ്യത്തിലായിരുന്നു ലോഗോ പ്രകാശനം.

 

അഭൂതപൂർവ്വമായ സാമൂഹിക പുരോഗതി കൈവരിച്ച കേരളത്തിന്റെ ഇതുവരെയുള്ള വളർച്ച വിലയിരുത്തിക്കൊണ്ട് ഭാവി വികസനപാത രൂപപ്പെടുത്തിയെടുക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സെമിനാറുകളുടെ ലക്ഷ്യം. 33 വിഷയങ്ങളെ അടിസ്ഥാനമാക്കി ഒക്ടോബർ മാസത്തിലാണ് സെമിനാറുകൾ നടക്കുക. വിവിധ ജില്ലകളിലായി ബന്ധപ്പെട്ട മന്ത്രിമാർ ഇതിന് നേതൃത്വം നൽകും. ഓരോ സെമിനാറിലും ദേശീയ, അന്തർദേശീയ തലത്തിൽ നിന്നും പാനലിസ്റ്റുകൾ ഉണ്ടാകും.

 

സെമിനാറുകളിൽ നിന്ന് ലഭിക്കുന്ന ആശയങ്ങൾ ക്രോഡീകരിച്ച് ജനുവരിയിൽ വിപുലമായ സെമിനാർ സംഘടിപ്പിക്കാനാണ് തീരുമാനം. വികസിത രാജ്യങ്ങളോട് കിടപിടിക്കുന്ന ജീവിത സാഹചര്യങ്ങളുള്ള നാടായി കേരളത്തെ മാറ്റിത്തീർക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പായി ‘വിഷൻ 2031’ മാറും. വയനാട് ജില്ലയിൽ പട്ടികജാതി പട്ടികവർഗ വികസനം, വനം-വന്യജീവി വകുപ്പുകളുടെ സെമിനാറുകൾ നടക്കും.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *