കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന. നേരിയ വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 15 രൂപയുടെ വർധിച്ച് 10,205 രൂപയായി. പവന് 120 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ആഗോളവിപണിയിൽ സ്വർണവിലയിൽ കാര്യമായ മാറ്റമുണ്ടായിട്ടില്ല. ഡോളറിന്റെ ബലഹീനതയും ആണ് സ്വർണത്തിന് ഇന്ന് വില കൂടാൻ കാരണമെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. സ്പോട്ട് ഗോൾഡിന്റെ വില 3,646.23 ഡോളറിൽ തുടരുകയാണ്. യു.എസ് ഗോൾഡ് ഫ്യൂച്ചറിന്റെ നിരക്ക് 3,678.9 ഡോളറായി കുറഞ്ഞു. ഫെഡറൽ റിസർവ് പലിശകുറച്ചുവെങ്കിലും നിക്ഷേപകർ ലാഭമെടുപ്പ് നടത്തിയതാണ് ആഗോള വിപണിയിൽ സ്വർണവില ഉയരാതിരുന്നത്. 2025ൽ ഇനിയും പലിശനിരക്ക് കുറക്കലുണ്ടാവുമെന്ന സൂചനയും ഫെഡറൽ റിസർവ് നൽകിയിരുന്നു.
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വർധന
