കൊച്ചി: സംസ്ഥാനത്തെ സ്വർണവില റെക്കോർഡിൽ. ഒരു പവന് ഇന്ന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 82,240 രൂപ എന്ന നിലയിൽ എത്തി. ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് വർധിച്ചത്. 10280 രൂപയാണ് ഇന്ന് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിൻ്റെ വില. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വർണവില.
സെപ്തംബർ 9 നാണ് സംസ്ഥാനത്തെ സ്വർണവില എൺപതിനായിരം പിന്നിട്ടത്. ചൊവ്വാഴ്‌ച ഒരു പവൻ സ്വർണത്തിന് 82080 എന്ന നിലയിലേക്കും വില ഉയർന്നിരുന്നു. പിന്നീടുള്ള രണ്ട് ദിവസങ്ങളിലായി വിലയിൽ ഇടിവ് നേരിട്ടെങ്കിലും വെള്ളിയാഴ്‌ച വീണ്ടും ഉയർച്ച രേഖപ്പെടുത്തുകയായിരുന്നു. ഇന്നത്തെ വർധനയോടെ ഈ മാസത്തെ ഉയർന്ന വിലയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്.