സുൽത്താൻ ബത്തേരി : കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിൽ പ്രവർത്തന മികവിൽ മുന്നിട്ട് നിന്നവർക്കുള്ള അവാർഡ് വിതരണവും, കുടുംബശ്രീ സംസ്ഥാന കലോത്സവമായ ‘അരങ്ങി’ൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി ബത്തേരി നഗരസഭ ചെയർമാൻ ടി കെ രമേഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കാർഷിക അവാർഡ് നേടിയ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയിലെ ബത്തഗുഡ്ഡ ടീമിനെ മുൻ ജില്ലാ മിഷൻ കോർഡിനേറ്റർ പി കെ ബാലസുബ്രഹ്മണ്യൻ മെമെന്റോ നൽകി ആദരിച്ചു.
ജില്ലയിലെ മികച്ച സിഡിഎസ്, എഡിഎസ്, സംരംഭം, അയൽക്കൂട്ടം, ബഡ്‌സ് സ്കൂൾ, ഓക്സിലറി ഗ്രൂപ്പ്, ഓക്സിലറി സംരംഭം, മികച്ച സിഡിഎസ് (കാർഷികേതരം),മികച്ച സിഡിഎസ് (സംയോജനം), മികച്ച സിഡിഎസ് (കൃഷി-മൃഗ സംരക്ഷണം), മികച്ച സിഡിഎസ് (സാമൂഹ്യ വികസനം-ജൻഡർ), മികച്ച ജിആർസി, മികച്ച സംരംഭക, മികച്ച ഊരുസമിതി, എന്നിങ്ങനെ അവാർഡുകൾ വിതരണം ചെയ്തു.
കുടുംബശ്രീ മിഷൻ സംഘടിപ്പിച്ച സംസ്ഥാന കലോത്സവമായ അരങ്ങിൽ മികച്ച പ്രകടനം കാഴ്ച വെച്ച കലാ പ്രതിഭകളെ മെമെന്റോ നൽകി ആദരിച്ചു.സുൽത്താൻ ബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷയായ പരിപാടിയിൽ ബത്തേരി നഗരസഭ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിഷ ടീച്ചർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഇൻ ചാർജ് സാലി പൗലോസ്, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില ജുനൈസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ റഷീദ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, സിഡിഎസ് ചെയർപേഴ്സൺ സുപ്രിയ അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ഇൻചാർജ് സലീന കെ എം, എഡിഎംസി റജീന വി കെ, ജില്ലാ പ്രോഗ്രാം മാനേജർ ജയേഷ് വി എന്നിവർ സംസാരിച്ചു. സിഡിഎസ്ചെയർപേഴ്സന്മാർ,ബ്ലോക്ക് കോർഡിനേറ്റർമാർ, ജില്ലാ മിഷൻ സ്റ്റാഫുകൾ തുടങ്ങിയവർ പങ്കെടുത്തു.