പൂതാടി: ട്രൈബൽ ഉന്നതി ടുബാകോ ആൻ്റ് ഡ്രഗ് -ഫ്രീ ഇനീഷ്യേറ്റീവിൻ്റെ (തുടി) ഭാഗമായി ആരോഗ്യ വകുപ്പിൻ്റെയും ദേശീയ ആരോഗ്യ ദൗത്യത്തിൻ്റെയും ആഭിമുഖ്യത്തിൽ പൂതാടിയിലെ ചീയമ്പം ഉന്നതിയിൽ കമ്മ്യൂണിറ്റി ഇൻ്റർവെൻഷൻ തുടർപരിപാടി സംഘടിപ്പിച്ചു. ശീലമാറ്റ പ്രവർത്തനങ്ങളിലൂടെ ഉന്നതികളെ ലഹരി വിമുക്തമാക്കി ആരോഗ്യകരമായ ജീവതശൈലിയിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ലഹരി ഉപയോഗത്തിൽനിന്നുള്ള മോചനത്തിനായി അനുഭവം പങ്കിടൽ, മാസ് കൗൺസലിങ്, ഗൃഹസന്ദർശനം എന്നിവ നടത്തി. ദേശീയ കൃഷ്ഠരോഗ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി ത്വക് രോഗ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു.
പൂതാടി ഗ്രാമപഞ്ചായത്ത് അംഗം രാജൻ, ജില്ലാ സർവെയ്ലൻസ് ഓഫീസർ ഡോ പി ദിനീഷ്, എൻപിഎൻസിഡി ജില്ലാ നോഡൽ ഓഫീസർ ഡോ. കെ ആർ ദീപ, ആർദ്രം ജില്ലാ നോഡൽ ഓഫീസർ ഡോ പി എസ് സുഷമ, സുൽത്താൻ ബത്തേരി താലൂക്ക് ആസ്ഥാന ആശുപത്രിയിലെ ഡെർമറ്റോളജി ജൂനിയർ കൺസൾട്ടൻ്റ് ഡോ. ധന്യ, ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ കെ എം മുസ്തഫ, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷൻ ആൻ്റ് മീഡിയ ഓഫീസർ പി എം ഫസൽ, പൂതാടി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ സജീവ്, ആർകെഎസ്കെ കൗൺസെലർ കെ പി ഷാരി എന്നിവർ തുടർപരിപാടിക്ക് നേതൃത്വം നൽകി.