കൽപ്പറ്റ: ശ്രീനാരായണ ഗുരു സമാധി ദിനത്തിൽ ഗുരുവിനു പുഷ്പാർച്ചന നടത്തി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കൽപറ്റ എസ്.എൻ.ഡി.പി. യൂണിയൻ ഓഫീസിൽ എത്തിയാണ് മൂവരും പുഷ്പാർച്ചന നടത്തിയത്. കൽപറ്റ നിയോജക മണ്ഡലം അഡ്വ: ടി സിദ്ധീഖും അവരോടൊപ്പം ഉണ്ടായിരുന്നു.
എസ്എൻഡിപി ഭാരവാഹികൾ ചേർന്നു സ്വീകരിച്ചു. പ്രസിഡൻറ് കെ ആർ കൃഷ്ണൻ, സെക്രട്ടറി എം മോഹനൻ, വൈസ് പ്രസിഡൻറ് എൻ മണിയപ്പൻ, വനിതാ സംഘം പ്രസിഡൻറ് പത്മിനി ടീച്ചർ, ഉഷ തമ്പി, അനസൂയ രവി, പി കെ ഗോപി, പി കെ മുരളി എന്നിവർ നേതൃത്വം നൽകി. നേതൃത്വത്തിലാണ് സ്വീകരിച്ചത്.
ജില്ലാ കമ്മിറ്റി പ്രസിഡൻറ് എൻ ഡി അപ്പച്ചൻ, പി പി ആലി, കൽപറ്റ നഗരസഭ, ടിജെ ഐസക്, ഗിരീഷ് കൽപറ്റ, എൻ മുസ്തഫ, ഗോകുൽദാസ് കോട്ടയിൽ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.