പനമരം : കൈതക്കൽ ജുമാ മസ്ജിദ് സമീപം ഇന്ന് പുലർച്ചെ കൊയിലേരിയിൽ ടൂറിസ്റ്റ് ബസ്സും മിനി ലോറിയും (ദോസ്ത്) കൂട്ടിയിടിച്ചു അപകടം .അപകടത്തിൽ മിനിലോറിയുടെ ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു . പള്ളി വളവിൽ വച്ച് മിനി ലോറിയുടെ പിറകിൽ ടൂറിസ്റ്റ് ബസ്സ് ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ മിനി ലോറി മറിഞ്ഞു.