യുണീക്ക് ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) ഉടൻ തന്നെ ഇ-ആധാർ എന്നൊരു പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. ആധാർ സേവാ കേന്ദ്രങ്ങളിൽ നേരിട്ട് പോകാതെ തന്നെ ആധാർ കാർഡിലെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ ഈ ആപ്പ് സഹായിക്കും. പേര്, വിലാസം, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ ഇനി നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്ന് എളുപ്പത്തിൽ മാറ്റാം. ഈ വർഷം അവസാനത്തോടെ ആപ്പ് ലഭ്യമായിത്തുടങ്ങും
ആധാർ സംബന്ധിച്ച വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുക മാത്രമല്ല, നിശ്ചിത സർക്കാർ പോർട്ടലുകളിൽ നിന്ന് നമുക്കാവശ്യമായ മറ്റ് വിവരങ്ങൾ ശേഖരിക്കാനും ഈ ആപ്പ് സഹായിക്കും. ഇതിൽ ജനന സർട്ടിഫിക്കറ്റുകൾ, പാൻ കാർഡുകൾ, പാസ്പോർട്ടുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ, പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റത്തിൽ നിന്നുള്ള റേഷൻ കാർഡുകൾ, എംഎൻആർഇഎൻഐഎ പദ്ധതി നിന്നുള്ള രേഖകൾ എന്നിവ ഉൾപ്പെടും.