ദുബായ് : ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ടീം ഇന്ത്യ ഇന്ന് ബംഗ്ലാദേശിനെ നേരിടും. രാത്രി എട്ട് മുതല്‍ ദുബായ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിലാണ് പോരാട്ടം. സൂപ്പര്‍ ഫോറിൽ തുടർച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും നേർക്കുനേർ എത്തുന്നത്. ഇന്ന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യയ്ക്ക് ഫൈനല്‍ ഉറപ്പിക്കാം.
ഏഷ്യാ കപ്പില്‍ തകര്‍പ്പന്‍ ഫോമിലാണ് ടീം ഇന്ത്യ. ഇതുവരെ കളിച്ച നാല് മത്സരങ്ങളില്‍ നാലും വിജയിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ഇതില്‍ രണ്ട് വിജയങ്ങളും പാകിസ്താനെതിരെയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും പാകിസ്താനെ ഇന്ത്യ തോല്‍പ്പിച്ചു