വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും, തിരുത്തലുകള്‍ വരുത്താനും ഇനി മുതല്‍ ആധാര്‍ ലിങ്ക് ചെയ്ത ഫോണ്‍ നമ്പര്‍ നല്‍കണമെന്ന് ദേശീയ തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്കാണ് ഈ നിബന്ധന ബാധകമാക്കിയിരിക്കുന്നത്. വോട്ടര്‍ പട്ടിക ക്രമക്കേടില്‍ രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ട് ചോരി ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് പുതിയ പരിഷ്‌കാരവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍ എത്തിയത്. മോഷണം പിടിച്ചശേഷമാണു പൂട്ടുമായി ഗ്യാനേഷ് കുമാര്‍ എത്തിയതെന്ന് രാഹുല്‍ഗാന്ധി പരിഹസിച്ചു.
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കൽ: ഫോൺ നമ്പർ നൽകണം
