അടിവാരം: അരി കയറ്റി വന്ന ചരക്ക് ലോറിനിയന്ത്രണം വിട്ടു ചുരത്തിലെ തട്ടുകടകളിലേക്ക് ഇടിച്ചു കയറി ലോറി ഡ്രൈവർക്ക് പരുക്ക്.അടിവാരത്തിന് സമീപം ഇരുപത്തി എട്ടാംമൈലിലാണ് അപകടം. അപകടത്തിൽ രണ്ട് തട്ട് കടകൾ തകർന്നു. ലോറി ഡ്രൈവർ പെരിന്തൽമണ്ണ സ്വദേശി ജുറൈസിന് പരുക്കേറ്റു, അടിവാരം പോലീസ് ഔട്ട് പോസ്റ്റിൽ നിന്നും എത്തിയ പോലീസ് പരുക്കേറ്റ ഡ്രൈവറെ പുതുപ്പാടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, പരുക്ക് ഗുരുതരമല്ല.
മൈസൂരിൽ നിന്നും കോട്ടയത്തേക്ക് അരി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന ലോറിയാണ് പുലർച്ചെ രണ്ടോടെ ബ്രേക്ക് നഷ്ടപ്പെട്ടതിനെ തുടർന്ന് അപകടത്തിൽപ്പെട്ടത്. ഏതു സമയത്തും വാഹനങ്ങളും, ആൾകൂട്ടവും ഉണ്ടാവുന്ന ഭാഗത്താണ് അപകടം, കടകൾ അടച്ചതിനാൽ വൻ ദുരന്തം ഒഴിവായി.