കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് വീണ്ടും വര്‍ധിച്ചു. ഡോളര്‍ ശക്തി പ്രാപിച്ചതോടെ ആഗോള ബുള്ളിയന്‍ വിലയില്‍ സ്വര്‍ണത്തിന് തിരിച്ചടി നേരിട്ടിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഉത്സവകാല ഡിമാന്‍ഡ് ഈ ഇടിവിനെ നിയന്ത്രിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കാന്‍ കാരണമായത്.
ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കൂടിയിരിക്കുന്നത് 40 രൂപയാണ്. ഇതോടെ ഇന്നലെ 10490 രൂപയായിരുന്ന ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10530 രൂപയായി വര്‍ധിച്ചു. പവന് 320 രൂപയുടെ വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഇന്നലെ 83920 രൂപയായിരുന്ന സ്വര്‍ണ വില ഇന്ന് 84240 ല്‍ എത്തി. സെപ്തംബര്‍ 9 നാണ് സ്വര്‍ണവില ആദ്യമായി 80000 പിന്നിട്ടത്. ഇനിയും സ്വർണ്ണ വില വർദ്ധിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം