പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ 21-ാം ഗഡുവിതരണത്തിന് കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഇന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ തുടക്കം കുറിച്ചു. ഇതിന്റെ പ്രയോജനം ലഭിച്ചവരിൽ 2.7 ലക്ഷം സ്ത്രീ കർഷകരും ഉൾപ്പെടുന്നുണ്ടെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യവേ അദ്ദേഹം പറഞ്ഞു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഗുരുതരമായി ബാധിച്ച ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ കർഷകർക്കാണ് ഈ ഗഡു മുൻഗണന നൽകിയിട്ടുള്ളത്.