സംസ്ഥാനതല ചെസ്സ് മത്സരം സംഘടിപ്പിക്കുന്നു

ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ യുവജനങ്ങൾക്കായി സംസ്ഥാനതല ചെസ് മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ ഏഴിനാണ് മത്സരം. വിജയികളാകുന്ന ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000, 5000 രൂപയും നാല് മുതൽ എട്ടാം സ്ഥാനം വരെ 3000 രൂപ വീതവും സമ്മാനമായി ലഭിക്കും. താത്പര്യമുള്ള 15നും 40നും ഇടയിൽ പ്രായമുള്ളവർ ഒക്ടോബർ അഞ്ചിനകം ഫോട്ടോ, ഫിഡെ റേറ്റിംഗ്, എന്നിവ ഉൾപ്പെടെ വിശദമായ ബയോഡേറ്റ official.ksyc@gmail.com എന്ന ഇ-മെയിലിലോ സംസ്ഥാന യുവജന കമ്മീഷൻ, വികാസ് ഭവൻ, പി.എം. ജി, തിരുവനന്തപുരം -33 വിലാസത്തിൽ തപാൽ വഴിയോ അല്ലെങ്കിൽ നേരിട്ടോ നൽകണം. ഫോൺ – 0471 2308630


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *