ദുബായ് : ഏഷ്യ കപ്പ് കലാശപ്പോരിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് 147 റൺസ് വിജയലക്ഷ്യം. ആവേശഭരിതമായ മത്സരത്തിൽ പാകിസ്താനെ 146 റൺസിന് ഇന്ത്യ പുറത്താക്കി. ടോസ് നേടിയ ഇന്ത്യ പാകിസ്താനെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. ഇന്ത്യൻ നിരയിൽ പരിക്കുപറ്റിയ ഹർദിക് പാണ്ഡ്യയ്ക്ക് പകരക്കാരനായി റിങ്കു സിംഗ് ഇടം പിടിച്ചു. പാക്കിസ്ഥാൻ ഓപണർ സാഹിബ്‌സാദ ഫർഹാൻ 57 റൺസോടെ അർധസെഞ്ചുറി നേടി
ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പാക്കിസ്ഥാൻ തുടരെത്തുടരെ ബൗണ്ടറികൾ പായിച്ചുകൊണ്ട് ഇന്ത്യൻ നിരയെയും, ആരാധകരെയും വിറപ്പിച്ചു. എന്നാൽ, 84 റൺസിൽ എത്തിനിൽക്കേ പത്താം ഓവറിലെ നാലാം ബൗളിൽ സാഹിബ്‌സാദ ഫർഹാനെ മടക്കി അയച്ചുകൊണ്ട് ഇന്ത്യ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നീടങ്ങോട്ട് പാക് പടയുടെ കൊഴിഞ്ഞുപോക്കാണ് കണ്ടത്. പതിമൂന്നാം ഓവറിൽ സെയ്ം അയൂബ്,പതിനാലാം ഓവറിൽ മുഹമ്മദ് ഹാരിസ്, പതിനഞ്ചാം ഓവറിൽ ഫഖർ സമാൻ, പതിനാറാം ഓവറിൽ ഹുസൈൻ തലാത്ത്, പതിനേഴാം ഓവറിൽ സൽമാൻ അലി ആഗ, ഷഹീൻ ഷാ അഫ്രീദി, ഫഹീം അഷ്‌റഫ്, പതിനെട്ടാം ഓവറിൽ ഹാരിസ് റൗഫ്, ഇരുപതാം ഓവറിൽ മുഹമ്മദ് നവാസ് എന്നിങ്ങനെ പാക് പടയെ നിലംപരിശാക്കി.