ചിരാൽ : ചീരാലിൽ വീണ്ടും പുലിയിറങ്ങി. ചീരാൽ ടൗണിനോട് ചേർന്നുള്ള പുലിവേലിൽ ബിജുവിൻ്റെ വീട്ടുമുറ്റത്താണ് ഇന്ന് പുലർച്ചെ പുലിയെത്തിയത്. പുലർച്ചെ നാലു മണിയോടെ ബഹളം കേട്ടപ്പോൾ വീട്ടുകാർ പുറത്തിറങ്ങി പരിശോധിച്ചപ്പോൾ പുലി ഓടിമറിയുകയായിരുന്നു. തുടർന്ന് വനം വകുപ്പിനെ അറിയിച്ചു . വാനപാലകരുടെ പരിശോധനയിൽ കാൽപാടുകൾ പുലിയുടെതെന്ന് സ്ഥിരീകരിച്ചു. പ്രദേശത്തെ കാട്ടുമൂടിയ കൃഷിയിടങ്ങൾ പുലിക്ക് താവളമാകുന്നതായി നാട്ടുകാർ പറഞ്ഞു.
ചീരാലിൽ വീണ്ടും പുലിയിറങ്ങി
