വനിതാ ലോകകപ്പിന് അരങ്ങൊരുങ്ങി

ഐസിസി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ചൊവ്വാഴ്ച തുടക്കം. ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥ്യം വഹി‌ക്കുന്ന ലോകകപ്പിൽ എട്ട് ടീമുകളാണ് മാറ്റുരയ്ക്കുക. അസമിലെ ഗോഹട്ടിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ഇന്ത്യയിൽ ജിയോ സ്റ്റാറിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരങ്ങൾ ലൈവ് കാണാം. ഇന്ത്യൻ സമയം വൈകിട്ട് മൂന്നു മുതലാണ് മത്സരങ്ങൾ.

 

ഒരു പതിറ്റാണ്ടിനു ശേഷമാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ വനിതാ ഏകദിന ലോകകപ്പ് നടക്കുന്നത്. ഗോഹട്ടിക്ക് പുറമെ ഇന്ദോർ, വിശാഖപട്ടണം, നവി മുംബൈ എന്നിവ ഇന്ത്യയിലെ വേദികൾ. ശ്രീലങ്കയിലെ മത്സരങ്ങൾക്ക് കൊളംബോ ആതിഥ്യം വഹിക്കും.

 

ഏറ്റുമുട്ടുന്നത് എട്ടു ടീമുകൾ

 

ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ബംഗ്ലാദേശ്, പാക്കിസ്ഥാൻ എന്നിവയാണ് കിരീടം തേടുന്നത്. ആദ്യ അഞ്ച് ടീമുകൾ നേരിട്ട് പ്രവേശനം നേടിയപ്പോൾ ലാഹോറിൽ നടന്ന ക്വാളിഫയർ കടമ്പ കടന്നാണ് പാക്കിസ്ഥാനും ബംഗ്ലാദേശും ലോകകപ്പിന് എത്തുന്നത്. വെസ്റ്റിൻഡീസ് യോഗ്യത നേടിയില്ലെന്ന‌ത് ആരാധകരെ നിരാശപ്പെടുത്തുന്നു.

 

സാധ്യതകൾ

 

നിലവിലെ ചാംപ്യൻ ഓസ്ട്രേലിയയ്ക്കാണ് ഇക്കുറിയും കിരീട സാധ്യത ഏറെ. ഓസീസ് ടീമിന്‍റെ സ്ഥിരത അതുല്യം. മുൻ ‌ജേത്രികളായ ഇംഗ്ലണ്ടും സാധ്യതകളിൽ മുന്നിൽ.

 

സ്മൃതി മന്ഥനയും ഹർമൻപ്രീത് കൗറുമൊക്കെ ഉൾപ്പെട്ട താരനിബിഢമായ ഇന്ത്യൻ ടീം കന്നിക്കിരീടം ലക്ഷ്യമിടുന്നു. സ്വന്തം നാട്ടിലെ ആരാധക പിന്തുണയും അനുകൂല സാഹചര്യങ്ങളും ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്ന ഘടകങ്ങളാണ്. റിസർവ് താരമായി മലയാളി സ്പിന്നർ മിന്നു മണിയും ഇന്ത്യൻ ടീമിലുണ്ട്.

 

ഇന്ത്യൻ ടീം

 

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), പ്രതീക റാവൽ, ഹർലീൻ ഡിയോൾ, ജമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ഉമ ഛേത്രി, രേണുക സിങ് ഠാക്കൂർ, ദീപ്തി ശർമ, സ്നേഹ് റാണ, ശ്രീ ചരണി, രാധ യാദവ്, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്.

 

റിസർവ്സ്‍: തേജൽ ഹസാബ്നിസ്, പ്രേമ റാവത്, പ്രിയ മിശ്ര, മിന്നു മണി, സയാലി സത്ഘരെ.

 

മത്സരക്രമം

 

സെപ്റ്റംബർ 30: ഇന്ത്യ vs ശ്രീലങ്ക

 

‌ഒക്റ്റോബർ 1: ഓസ്‌ട്രേലിയ vs ന്യൂസിലൻഡ്

 

‌ഒക്റ്റോബർ 2: ഇംഗ്ലണ്ട് vs ബംഗ്ലാദേശ്

 

‌ഒക്റ്റോബർ 3: ദക്ഷിണാഫ്രിക്ക vs പാക്കിസ്ഥാൻ

 

‌ഒക്റ്റോബർ 4: ശ്രീലങ്ക vs ഓസ്‌ട്രേലിയ

 

‌ഒക്റ്റോബർ 5: ഇന്ത്യ vs പാക്കിസ്ഥാൻ

 

‌ഒക്റ്റോബർ 6: ഇംഗ്ലണ്ട് vs ദക്ഷിണാഫ്രിക്ക

 

‌ഒക്റ്റോബർ 7: ബംഗ്ലാദേശ് vs ന്യൂസിലൻഡ്

 

‌ഒക്റ്റോബർ 8: പാക്കിസ്ഥാൻ vs ശ്രീലങ്ക

 

‌ഒക്റ്റോബർ 9: ഇന്ത്യ vs ഇംഗ്ലണ്ട്

 

‌ഒക്റ്റോബർ 10: ഓസ്‌ട്രേലിയ vs ബംഗ്ലാദേശ്

 

‌ഒക്റ്റോബർ 11: ദക്ഷിണാഫ്രിക്ക vs ന്യൂസിലൻഡ്

 

‌ഒക്റ്റോബർ 12: ഇന്ത്യ vs ഓസ്‌ട്രേലിയ

 

‌ഒക്റ്റോബർ 13: പാക്കിസ്ഥാൻ vs ഇംഗ്ലണ്ട്

 

‌ഒക്റ്റോബർ 14: ശ്രീലങ്ക vs ദക്ഷിണാഫ്രിക്ക

 

‌ഒക്റ്റോബർ 15: ബംഗ്ലാദേശ് vs പാക്കിസ്ഥാൻ

 

‌ഒക്റ്റോബർ 16: ന്യൂസിലൻഡ് vs ശ്രീലങ്ക

 

‌ഒക്റ്റോബർ 17: ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക

 

‌ഒക്റ്റോബർ 18: ഇംഗ്ലണ്ട് vs ശ്രീലങ്ക

 

‌ഒക്റ്റോബർ 19: ഇന്ത്യ vs ന്യൂസിലൻഡ്

 

‌ഒക്റ്റോബർ 20: ബംഗ്ലാദേശ് vs ദക്ഷിണാഫ്രിക്ക

 

‌ഒക്റ്റോബർ 21: ഓസ്‌ട്രേലിയ vs പാക്കിസ്ഥാൻ

 

‌ഒക്റ്റോബർ 22: ഇംഗ്ലണ്ട് vs ന്യൂസിലൻഡ്

 

‌ഒക്റ്റോബർ 23: ഇന്ത്യ vs ബംഗ്ലാദേശ്

 

‌ഒക്റ്റോബർ 29: സെമി-ഫൈനൽ 1

 

‌ഒക്റ്റോബർ 30: സെമി-ഫൈനൽ 2

 

നവംബർ 2:‌ ഫൈനൽ


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *