നവരാത്രി പൂജയിലെ എട്ടാംദിനമാണ് ദുര്‍ഗാഷ്ടമി.നവരാത്രി മഹോത്സവത്തിന്റെആഘോഷചടങ്ങുകള്‍അവസാനഘട്ടത്തിലേക്ക്കടക്കുമ്പോള്‍വിശ്വാസികള്‍വൃതശുദ്ധിയോടെദേവിയുടെഅനുഗ്രഹത്തിനായി കാത്തിരിക്കുകയാണ്. തിങ്കളാഴ്ച ചിലയിടത്ത് പൂജവെച്ചെങ്കിലുംചൊവ്വാഴ്ചയും പൂജവെപ്പ് തുടരും. നവരാത്രിയിലെ പ്രധാന ദിനമായമഹാനവമിബുധനാഴ്ചയാണ്. വ്യാഴാഴ്ച രാവിലെപൂജയെടുപ്പിനുശേഷംവിദ്യാരംഭംആരംഭിക്കും
ദുര്‍ഗാഷ്ടമി ദിവസമാണ് പാഠപുസ്തകങ്ങള്‍ എല്ലാം പൂജ വച്ച് വിദ്യാര്‍ഥികള്‍ സരസ്വതി ദേവിയുടെ അനുഗ്രഹം തേടുന്നത്. വീടുകള്‍ക്ക് പുറമെക്ഷേത്രങ്ങള്‍,ഗ്രന്ഥശാലകള്‍,തൊഴിലിടങ്ങള്‍,വിദ്യാലയങ്ങള്‍,വിവിധസംഘടനകളുടെഓഫീസുകള്‍എന്നിവിടങ്ങളിലുംവിദ്യാദേവതയുടെ അനുഗ്രഹകടാക്ഷം പ്രാര്‍ഥിച്ച്പൂജവയ്ക്കാറുണ്ട്.
അഷ്ടമിയും തിഥിയും ചേര്‍ന്ന് വരുന്ന സന്ധ്യാ വേളയിലാണ് പൂജവെപ്പ് നടത്തേണ്ടത്.പുസ്തകങ്ങളും ഗ്രന്ഥങ്ങളുമാണ് പൂജയ്ക്കു വയ്ക്കുക. കുട്ടികള്‍ അവരവരുടെ പാഠപുസ്തകങ്ങള്‍, പേന, പെന്‍സില്‍എന്നിങ്ങനെയുള്ള പഠനോപകരണങ്ങള്‍ പൂജയ്ക്കു വയ്ക്കണം. മറ്റുള്ളവര്‍കര്‍മ്മസംബന്ധവുമായി ബന്ധപെട്ട അവരുടെ വസ്തുക്കള്‍, ഭഗവത് ഗീത, ഭാഗവതം, മഹാഭാരതം, രാമായണം തുടങ്ങി പുണ്യപുരാണ ഗ്രന്ഥങ്ങള്‍ എന്നിവയും പൂജയ്ക്ക് വെയ്ക്കണം. വീട്ടിലാണെങ്കില്‍പൂജാമുറി ശുദ്ധി വരുത്തേണ്ടതാണ്.മഹാദുര്‍ഗ്ഗാഷ്ടമി ദിവസം വ്രതമെടുത്തു ദേവിയെ ഭജിച്ചാല്‍സകലപാപങ്ങളും നീങ്ങി ജീവിതം ഐശ്വര്യ പൂര്‍ണമാകുമെന്നാണ്വിശ്വാസം. രാഹുവിന്റെ ദേവതയാണ്മഹാഗൗരീ ദേവി. രാഹുദോഷമുള്ളവര്‍ ദോഷപരിഹാരത്തിനായി ദേവിയെമഹാഗൗരീഭാവത്തില്‍ആരാധിക്കണമെന്നാണ് പറയപ്പെടുന്നത്.