ഇന്ന് മഹാനവമി; വിജയദശമിക്കൊരുങ്ങി ക്ഷേത്രങ്ങൾ, ദേവീപ്രാർത്ഥനയിൽ മുഴുകി ഭക്തർ

ഇന്ന് മഹാനവമി. ദുർഗയായി അവതരിച്ച പാർവതി ദേവി 9 ദിവസം യുദ്ധം ചെയ്ത് ഒടുവിൽ മഹിഷാസുരനെ വധിച്ച ദിവസമാണ് മഹാനവമി എന്നാണ് വിശ്വാസം. ആദിപരാശക്തി സരസ്വതിദേവിയായി മാറുന്ന വിജയദശമി നാളിലാണ് കുട്ടികൾ വിദ്യാരംഭം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പ്രവേശിക്കുന്നത്.

മഹാദേവന്‍റെ നിർദ്ദേശ പ്രകാരം ദുർഗ്ഗാദേവിയായി അവതരിച്ച പാർവ്വതീദേവി 9 ദിവസത്തെ യുദ്ധത്തിനൊടുവിൽ മഹിഷാസുരനെ വധിക്കുന്നു. മനിഷാസുരന്‍റെ വധത്തിൻമേൽ നേടുന്ന വിജയത്തിന്‍റെ ആഘോഷമാണ് വിജയദശമി. തിന്മയുടെ മേലുള്ള നൻമയുടെ വിജയമായും ഇതിനെ കണക്കാക്കുന്നു.

 

ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടുനില്‍ക്കുന്ന ഈ ഉത്സവത്തില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെ ആരാധിക്കുന്നു. നവരാത്രി ദിവസങ്ങളിലെ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാര്‍വതിയായും അടുത്ത മൂന്ന് ദിവസം ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിവസം സരസ്വതിയായും സങ്കല്‍പ്പിച്ച്പൂജ നടത്തുന്നു. ധര്‍മ്മ സംരക്ഷണത്തിന്‍റെയും വിജയത്തിന്‍റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്.

 

കേരളത്തില്‍ അഷ്ടമി, നവമി, ദശമി എന്നീ ദിവസങ്ങള്‍ക്കാണ് നവരാത്രിയാഘോഷത്തില്‍ പ്രാധാന്യം. ഈ ദിവസങ്ങളില്‍ ദുര്‍ഗ്ഗാഷ്ടമി, മഹാനവമി, വിജയദശമി എന്നീ പേരുകളില്‍ അറിയപ്പെടുന്നു. അഷ്ടമിക്ക് ദുര്‍ഗ്ഗയെയും നവമിക്ക് മഹാലക്ഷ്മിയെയും ദശമിക്ക് മഹാസരസ്വതിയെയും വിശേഷാല്‍ പൂജിക്കുന്നു. രാവണനെ കൊല്ലുന്നതിന് ശക്തി സംഭരിക്കാനായി ശ്രീരാമന്‍ ഒമ്പത് നവരാത്രി ദിനങ്ങളിലും ദേവിയെ പൂജിച്ചിരുന്നു. ദേവിയുടെ ഒമ്പത് ഭാവങ്ങളെയും പൂജിച്ച രാമന് പത്താമത്തെ ദിവസം സര്‍വശക്തിമാന്‍ ആയെന്നും രാവണനെ ജയിക്കാനുള്ള ശക്തി നേടിയെന്നുമാണ് വിശ്വാസം

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *