ഇന്ന് വിജയദശമി. ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് കുരുന്നുകള്‍ ചുവടുവയ്ക്കുന്ന വിദ്യാരംഭം ഇന്നാണ്. ആരാധനാലയങ്ങള്‍ക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മാധ്യമ സ്ഥാപനങ്ങളിലും സാംസ്‌കാരിക സ്ഥാപനങ്ങളിലുമെല്ലാം വിദ്യാരംഭ ചടങ്ങുകള്‍ ഇന്ന് നടക്കുകയാണ്
തിന്മയുടെ മേല്‍ നന്മ നേടിയ വിജയമായാണ് ഈ ദിനത്തെ അടയാളപ്പെടുത്തുന്നത്. സാംസ്‌കാരികമായും ആത്മീയമായും വളരെയധികം പ്രാധാന്യം ഈ ദിവസത്തിനുണ്ട്. മഹിഷാസുരനെതിരെ ദുര്‍ഗാ ദേവി നേടിയ വിജയമാണ് വിജയദശമി ദിനത്തോട് അനുബന്ധിച്ച് ഉള്ള ഐതിഹ്യം. ധൈര്യം, വിശ്വാസം, നീതിയുടെ വിജയം, നന്മ എന്നിവയാണ് ഈ ദിവസം ഓര്‍മപ്പെടുത്തുന്നത്. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്നതിനും വിദ്യാരംഭത്തിനും ഏറ്റവും അനുയോജ്യമായ ദിനമായി വിജയദശമി ദിനം കണക്കാക്കപ്പെടുന്നു.
ഈ ദിനത്തിൽ വിദ്യയുടെ ദേവതയായ സരസ്വതിയെ ആരാധിക്കുന്നു. നവരാത്രിയുടെ അവസാന ദിനമായ വിജയദശമി, ജ്ഞാനത്തിന്റെയും വിദ്യയുടെയും ആരംഭത്തിന് ഏറ്റവും മികച്ച സമയമായും കരുതപ്പെടുന്നു. ഈ ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നത് വിജയകരവും ജ്ഞാനപ്രദവുമാകുമെന്നാണ് വിശ്വാസം. സരസ്വതി ദേവിയുടെ അനുഗ്രഹത്താൽ വിദ്യാർഥികൾക്ക് ബുദ്ധിയും ജ്ഞാനവും ലഭിക്കുമെന്നും കരുതപ്പെടുന്നു. ക്ഷേത്രങ്ങളിൽ രാവിലെ ഗ്രന്ഥപൂജ, ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം, എഴുത്തിനിരുത്തൽ, വാഹന പൂജ എന്നിവ ഉണ്ടായിരിക്കും