കൊച്ചി: 88,000 തൊടാനിരുന്ന വലിയൊരു കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും ഇടിവ്. ബുധനാഴ്ച വൈകുന്നരം പവന് 87,440 രൂപയുണ്ടായിരുന്ന സ്വർണം പവന് ഇന്ന് 480 രൂപയാണ് കുറഞ്ഞത്. 88,000 തൊടുമെന്ന പ്രവചനങ്ങളെ തകർത്താണ് വില ഇന്നും കുറഞ്ഞിരിക്കുന്നത്. ഇന്നലേയും വിലയിൽ നേരിയ ഇടിവുണ്ടായിരുന്നു. വില കുറയുന്നതാണ് രാവിലെ കണ്ടത്.
ചൊവ്വാഴ്ച പവന് 86120 രൂപയുണ്ടായിരുന്നു പവൻ സ്വർണത്തിന്. ബുനധാഴ്ച രാവിലെ 87,000 ആയും വൈകുന്നേരം 87,440 രൂപയായും കുതിച്ചു.എന്നാൽ വ്യാവാഴ്ച വില പവന് 400 രൂപ കുറഞ്ഞ് 87,040 ൽ എത്തി. ഇന്ന് വീണ്ടും പവന് 480 രൂപ കുറഞ്ഞ് 86,560 രൂപ ആയിരിക്കുകയാണ്.
ഇന്നത്തെ വില ഇങ്ങനെ
24 കാരറ്റ്
ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,804
പവന് 520 രൂപ കുറഞ്ഞ് 94,432
22 കാരറ്റ്
ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820
പവന് 480 രൂപ കുറഞ്ഞ് 86,560
18 കാരറ്റ്
ഗ്രാമിന് 49 രൂപ കുറഞ്ഞ് 8,853
പവന് 392 രൂപ കുറഞ്ഞ് 70,824