തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ (BR-101) ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഒക്ടോബർ 4 നടക്കും. മഴയെയും ജിഎസ്ടി മാറ്റങ്ങളെയും തുടർന്ന് സെപ്റ്റംബർ 27-ൽ നിന്ന് മാറ്റിവെച്ച നറുക്കെടുപ്പാണ് ഇന്ന് നടക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നറുക്കെടുപ്പ് നിർവഹിക്കും. ഇതോടൊപ്പം, 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജാ ബമ്പർ (BR-102) ടിക്കറ്റിന്റെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
ഈ വർഷം അച്ചടിച്ച 75 ലക്ഷം ടിക്കറ്റുകളും പൂർണ്ണമായി വിറ്റഴിഞ്ഞു. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത് – 14,07,100 എണ്ണം. തൃശ്ശൂർ (9,37,400), തിരുവനന്തപുരം (8,75,900) എന്നിവയാണ് വിൽപ്പനയിൽ തൊട്ടുപിന്നിലുള്ള ജില്ലകൾ. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് തിരുവോണം ബമ്പര്‍ ഭാഗ്യശാലിക്ക് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി 50 ലക്ഷം രൂപ വീതം 20 പേർക്ക്