സംസ്ഥാനത്ത് സ്വർണ്ണവില വീണ്ടും വർധിച്ചു. ഇന്ന് പവന് 640 രൂപ കൂടി 87,560 രൂപ എന്ന നിലയിലും, ഗ്രാമിന് 80 രൂപ കൂടി 10,945 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടക്കുന്നത്.ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പവന് 86,920 രൂപയും ഗ്രാമിന് 10,865 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറവ് നിരക്ക് രേഖപ്പെടുത്തിയത് ഒക്‌ടോബർ മൂന്നിനായിരുന്നു. അന്ന് പവന് 86,560 രൂപയും ഗ്രാമിന് 10,820 രൂപയുമായിരുന്നു.
രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്