ന്യൂഡൽഹി :ഓപ്പറേഷൻ സിന്ദൂർ അതിവേഗത്തിൽ കൃത്യതയോടെ ലക്‌ഷ്യം കൈവരിച്ച ഒരു പോരാട്ടമായി ഓർമ്മിക്കപ്പെടുമെന്ന് വ്യോമസേനാ മേധാവി -എയർ ചീഫ് മാർഷൽ അമർ പ്രീത് സിംഗ് .93-ാമത് വ്യോമസേനാ ദിന വാർഷികാഘോഷത്തിനു മുന്നോടിയായി ന്യൂഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ആസൂത്രണ ഘട്ടം മുതൽ തന്നെ മൂന്ന് സേന വിഭാഗങ്ങളും ഒന്നിച്ചു ഏകോപിച്ചു പ്രവർത്തിച്ചുവെന്നും മാറുന്ന യുദ്ധമുഖത്തിനനുസരിച്ച് രാജ്യത്തെ സേനകൾ സദാ തയ്യാറാണെന്നും എ.പി.സിങ് വ്യക്തമാക്കി. പാകിസ്ഥാന്‍റെ ഭാഗത്ത് നിന്ന് ഇനിയും ഇത്തരം നീക്കങ്ങള്‍ ഉണ്ടായാല്‍ ഇതിലും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് കരസേനാ മേധാവി ഉപേന്ദ്ര ദിവേദിയും രാജസ്ഥാനില്‍ പറഞ്ഞു.