മദ്രാസ് ഐഐടിയിൽ മാനേജ്‌മെന്റ് സ്റ്റഡീസ് വകുപ്പിനുകീഴിൽ എക്സിക്യുട്ടീവ് എംബിഎ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ ജോലിചെയ്യുന്നവരെ ആധുനിക ബിസിനസ് സ്ഥാപനങ്ങളെ നയിക്കാൻ കൂടു തൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുകയെന്നതാണ് കോഴ്സിൻ്റെ ലക്ഷ്യം.
ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബർ 19. നവംബർ എട്ടിനും ഒൻപതിനും മദ്രാസ് ഐഐടി കാമ്പസിൽ എഴുത്തുപരീക്ഷയും അഭിമുഖവും നടത്തി ഡിസംബറോടെ ഫലം പ്രഖ്യാപിക്കും. 2026 ജനുവരിയിൽ ക്ലാസ് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ:doms.iitm.ac.in/admission എന്ന വെബ്സൈറ്റിൽ.