അമ്പലവയല്‍: അമ്പലവയല്‍ ആനപ്പാറയില്‍ വളര്‍ത്തു നായയെ പുലി കൊന്നുതിന്നു. ഇന്ന് പുലര്‍ച്ചെ ആനപ്പാറ പാലത്തിനുസമീപം കളത്തിങ്കല്‍ വേണുഗോപാലിന്റെ വീട്ടിലെ വളര്‍ത്തുനായയെയാണ് പുലി കൊന്നു തിന്നത്. സമീപത്ത് നിന്ന് പുലിയുടേതിന് സമാനമായ കാല്‍പാടുകളും കണ്ടെത്തി. വനംവകുപ്പ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി പുലിയാണെന്ന് സ്ഥിരികരിച്ചു. ഒരാഴ്ച മുന്‍പ് സമീപ പ്രദേശമായ പാടിപറമ്പില്‍ പുലി ആടിനെ പിടികൂടിയിരുന്നു.
അമ്പലവയല്‍ ആനപ്പാറയിൽ വളര്‍ത്തു നായയെ പുലി കൊന്നുതിന്നു
