25 കോടി തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം TH 577825 നമ്പർ ടിക്കറ്റിന്. കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടിയ ടിക്കറ്റിന്റെ ഉടമ ആരെന്നാണ് ഇനി അറിയേണ്ടത്. ശനിയാഴ്‌ച പകൽ ഒന്നിന് തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിൽ നടന്ന പ്രത്യേക ചടങ്ങിൽ ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബമ്പർ നറുക്കെടുപ്പ് നിർവഹിച്ചത്. പൂജാ ബമ്പർ ടിക്കറ്റിൻ്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു.

 

രണ്ടാം സമ്മാനമായി ഒരുകോടി രൂപ വീതം 20 പേർക്കും മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനമായി അഞ്ചുലക്ഷം വീതം 10 പരമ്പരകൾക്കും അഞ്ചാം സമ്മാനമായി രണ്ടു ലക്ഷം വീതം 10 പരമ്പരകൾക്കും നൽകുന്നു. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളുമുണ്ട്.

 

ചരക്കു സേവന നികുതിയുടെ മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത മഴയിലും ടിക്കറ്റുകൾ പൂർണമായി വില്‌പന നടത്താൻ കഴിയാത്ത സാഹചര്യത്തിൽ നേരത്തെ നറുക്കെടുപ്പ് തീയതി മാറ്റിവച്ചിരുന്നു.

 

TH 577825 എന്ന നമ്പറാണ് ഒന്നാം സമ്മാനമായ 25 കോടിക്ക് അര്‍ഹമായത്.

 

ഒരുകോടി വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. TB 221372, TB 659893, TC 736078, TC 760274, TD 779299, TD 786709, ΤΕ 714250, TG 176733, TG 307775, TG 733332, TG 801966, ΤΗ 464700, ΤΗ 784272, TJ 385619, TK 459300, TL 160572, TL 214600, TL 600657, TL 669675, TL 701213 എന്നീ നമ്പരുകളാണ് രണ്ടാം സമ്മാനത്തിന് അർഹമായത്. വൈറ്റില നെട്ടൂരിലെ ഐഎൻടിയുസി ജങ്ഷനിലുള്ള ലതീഷ് എന്ന ഏജന്റെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 25 കോടി അടിച്ചത്.

 

മൂന്നാം സമ്മാനം 50 ലക്ഷം രൂപ വീതം 20 പേര്‍ക്കാണ്. TA 195990, TA 774395,TB 283210,TB 802404,TC 355990,TC 815065,TD 235591,TD 501955,TE 605483,TE 701373,TG 239257,TG 848477,TH 262549,TH 668650,TJ 259992,TJ 768855,TK 482295,TK 530224,TL 270725,TL 669171 നമ്പറുകൾക്കാണ് മൂന്നാം സമ്മാനം.

 

അഞ്ചുലക്ഷം രൂപ വീതം 10 പേരാണ് നാലാം സമ്മാനത്തിന് അര്‍ഹരായത്. അഞ്ചാം സമ്മാനം 10 പരമ്പരകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ്. 5000 മുതല്‍ 500 രൂപവരെ നേടിയവരുമുണ്ട്. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് നറുക്കെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *