കൽപ്പറ്റ: സീറ്റ് കവർ ബിസിനസിൽ പങ്കാളിയാകാമെന്ന് വിശ്വസിച്ച് ലക്ഷങ്ങൾ തട്ടിയയാൾ പോലിസ് പിടിയിൽ. കാക്കവയൽ കളത്തിൽ അഷ്കർ അലിയെയാണ് (36)പോലീസ് അറസ്റ്റ് ചെയ്തത്. ഒരു സീറ്റ് കവറിന് 3,000 രൂപ വരെ ലാഭം നേടാമെന്നു വിശ്വസിപ്പിച്ച് തൃക്കൈപ്പറ്റ സ്വദേശിനിനിന്നാണ് ഇയാൾക്ക് പണം തട്ടിയത്.
2023 ജനുവരി മുതൽ 2024 ജനുവരി വരെ വിവിധ ഇടപാടുകാരായി 29,20,000 രൂപ അഷ്‌കകർ അലി തൃക്കൈറ്റ സ്വദേശിനിനിന്നു കൈപ്പറ്റിയത്. പിന്നീട് ലാഭ വിഹിതമോ മുടക്കിയ മുതലോ നൽകാതെ കബളിപ്പിച്ചു. ഇതേ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. എസ്.ഐ. ഷാജഹാൻ്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം.