കൽപ്പറ്റ: മുണ്ടക്കൈ ചൂരൽ മല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ചത് അവഗണന മാത്രമാണെന്ന് പ്രിയങ്ക ഗാന്ധി എം പി. സംസ്‌ഥാനം 2221 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ കേന്ദ്രം അനുവദിച്ചത് 260 കോടി രൂപ മാത്രമാണ്. വീടും ജീവനോപാധിയും ഉറ്റവരെയും നഷ്ടപ്പെട്ട ജനങ്ങൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ പ്രതീക്ഷയോടെയാണ് കണ്ടത്. സഹാനുഭൂതിയും നീതിയും അടിയന്തര സഹായവും ആവശ്യപ്പെടുന്ന വിനാശം വിതച്ച ദുരന്തമായിരുന്നു വയനാട്ടിലെ ജനങ്ങൾ അഭിമുഖീകരിച്ചത്. അവർ നീതിയും പിന്തുണയും അന്തസ്സും അർഹിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എംപി ഓർമപ്പെടുത്തി.
മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ അവഗണിച്ചു: പ്രിയങ്ക ഗാന്ധി എം പി
