വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ തരിയോട് നിർമ്മല ഹൈസ്കൂൾ, സെൻറ് മേരീസ് യുപി സ്കൂൾ എന്നിവിടങ്ങളിൽ നടക്കും. കലോത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം നിർമ്മല ഹൈസ്കൂളിൽ നടന്നു. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഡെൻസി ജോൺ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പ മനോജ്, സ്ഥിരം സമിതി അധ്യക്ഷ രാധ പുലിക്കോട്, സിബിൽ എഡ്വാർഡ്, നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി മാനുവൽ, സെന്റ് മേരീസ് സ്കൂൾ പ്രധാനാധ്യാപകൻ സജി ജോൺ, സീനിയർ അസിസ്റ്റന്റ് വി എം ഷിജു, വൈത്തിരി എഇഒ ടി ബാബു, ജനപ്രതിനിധികൾ, സ്ഥാപന മേധാവികൾ, അധ്യാപക സംഘടന പ്രതിനിധികൾ, പിടിഎ പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി ചെയർമാനും നിർമ്മല ഹൈസ്കൂൾ പ്രധാന അധ്യാപകൻ ജോബി മാനുവൽ ജനറൽ കൺവീനറായും എഇഒ ടി ബാബു ട്രഷററായുമാണ് സംഘാടകസമിതി.
വൈത്തിരി ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ 11, 12, 13 തീയതികളിൽ
